04:49pm 09 September 2026
NEWS
ചരിത്രത്തെ വളച്ചൊടിക്കാനും മഹാത്മജിയെ തമസ്ക്കരിക്കാനുമുള്ള മോദി സർക്കാരിൻ്റെ ശ്രമങ്ങളെ ചെറുത്തു തോല്പിക്കും:കെ.മുരളീധരൻ
02/10/2025  04:09 PM IST
ചെറുകര സണ്ണിലൂക്കോസ്
ചരിത്രത്തെ വളച്ചൊടിക്കാനും മഹാത്മജിയെ തമസ്ക്കരിക്കാനുമുള്ള മോദി സർക്കാരിൻ്റെ ശ്രമങ്ങളെ ചെറുത്തു തോല്പിക്കും:കെ.മുരളീധരൻ

ചരിത്രത്തെ വളച്ചൊടിക്കാനും മഹാത്മജിയെ തമസ്ക്കരിക്കാനുമുള്ള മോദി സർക്കാരിൻ്റെ ശ്രമങ്ങളെ ചെറുത്തു തോല്പിക്കുമെന്ന്  കെ.പി.സി.സി മുൻ പ്രസിഡൻ്റ് കെ.മുരളീധരൻ പ്രസ്താവിച്ചു. കെ.പി.സി.സി. ഗാന്ധിദർശൻ സമിതി കിഴക്കേക്കോട്ട ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച "ഗാന്ധിപഥം"പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർ.എസ്‌.എസിൻ്റെ മുദ്രയുമായി നൂറ് രൂപ നാണയം ഇറക്കാനുള്ള നീക്കം അപലപനീയമാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുക്കേണ്ട ഘട്ടത്തിൽ ബ്രിട്ടീഷുകാർക്ക് വിടുപണി ചെയ്തവർക്ക് രാജ്യത്തിൻ്റെ ദിശ മാറ്റാൻ എന്തവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനക്കു  ശേഷം അനുസ്മരണ യോഗം നടന്നു.ജില്ലാ പ്രസിഡൻ്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പാലസ്തീനിലെ ഗാസയിൽ അമേരിക്കയുടെ പിൻബലത്തിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയെ അപലപിച്ചും,പാലസ്തീൻ ജനതയോട് അനുഭാവം പ്രകടിപ്പിച്ചും ഐക്യദാർഢ്യപ്രതിജ്ഞയെടുത്തു.സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് 
കമ്പറ നാരായണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജനറൽ സെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ്ണൻ,ജില്ലാ സെക്രട്ടറി കോട്ടമുകൾ സുഭാഷ്,മണക്കാട് ചന്ദ്രൻകുട്ടി,കടകംപള്ളി ഹരിദാസ്,വിഴിഞ്ഞം ഹനീഫ,രവീന്ദ്രൻ നായർ, അഡ്വ.പി.റഹീം,അമൃത കൗർ,ജ്യോതിഷ് കുമാർ,പട്ടം മുരുകേശൻ,മസൂദ്,പാറ്റൂർ സുനിൽ  
എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img